About Me

My photo
Calicut, Kerala, India
I am shareef from Mavoor Now living in Sharjah

Tuesday, July 8, 2008

മാവൂര്‍ - എന്റെ ഗ്രാമം

കോഴിക്കോട് ജില്ലയുടെ 20 കിലോമീറ്റര്‍ കിഴക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാവൂര്‍. മുമ്പ് ഇവിടം പുല്പറമ്പ് എന്നനരിയപ്പെട്ടിരുന്നത്. 1960 വരെ കേരളത്തിലെ മറ്റേതൊരു കുഗ്രാമത്തെയും പോലെ ഒന്നായിരുന്നു മാവൂരും. അറുപതുകളില്‍ ബിര്‍ള മാനേജമെന്റിനു കീഴില്‍ ഗ്രാസിം പ്രവര്ത്തനം തുടങ്ങിയതോടെ മാവൂരും വികസനത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങി. ഗ്വാളിയോര്‍ റയോണ്‍സിന്റെ വരവോട് കൂടി ഇവിടുത്തെ ജനങ്ങളിലും അതിന്റെ ബഹിര്സ്ഫുരണങ്ങള്‍ ദ്രിശ്യമായി. പിന്നീട് ഫാക്ടറി ഗ്രാസിം എന്ന് പുനര്‍നാമകരണം ചെയ്തു. സ്കൂള്‍, ഹോസ്പിട്ടല്‍, ബസ്‌ സ്റ്റാന്റ് തുടങ്ങിയ എല്ലാ സൌകര്യങ്ങളും മാവൂരിലും ലഭ്യമായി. 1985 ല്‍ ഗ്രാസിം മൂന്നു വര്‍ഷത്തേക്ക്‌ ലേ ഓഫ്‌ ചെയ്തു. ഗ്രാസിമിനെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന പതിനൊന്നു ജീവനക്കാര്‍ അക്കാലത്ത് ആത്മാഹുതി ചെയ്തു. തുടര്‍ന്ന് 1988 ല്‍ നായനാര്‍ സര്‍കാരിന്റെ ശ്രമഫലമായി ഫാക്ടറി വീണ്ടും തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. പക്ഷെ, പിന്നീടുള്ള സാഹചര്യങ്ങള്‍ ഫാക്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനുകൂലമായിരുന്നില്ല. നിരന്തരമായ സമരങ്ങളും മറ്റും മൂലം അന്തരീക്ഷം കലുഷിതമായി. അവസാനം 2001 ല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു.

sharja friends

sharja friends
in a party

S.M. Street, Calicut

S.M. Street, Calicut
കോഴിക്കോട് മിട്ടായിതെരുവില്‍ ഒരു മഴക്കാല സായാഹ്നം